പാലാ നഗരസഭയിൽ അധികാര കൈമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. നഗരസഭ അധ്യക്ഷൻ ഷാജു തുരുത്തൻ രാജിവെക്കില്ല എന്ന നിലപാടിൽ നിന്ന് ഇതുവരെ പിന്നോട്ടു പോയിട്ടില്ല. സീനിയർ കൗൺസിലറായ തനിക്ക് രണ്ടുവർഷമെങ്കിലും ചെയർമാൻ സ്ഥാനത്ത് അനുവദിക്കാത്തത് നീതികേടാണ് എന്നാണ് അദ്ദേഹത്തിന്റെ വാദം.

എന്നാൽ ഷാജു തുരുത്തൻ ഒഴിയുമെന്ന പ്രതീക്ഷയിൽ അധ്യക്ഷ പദവിയിൽ എത്തുവാൻ കരുക്കൾ നീക്കുന്നത് നഗരസഭ ഭൂമി കയ്യേറി സ്വന്തമാക്കിയ വ്യക്തിയാണെന്ന സൂചനയാണ് കേരള കോൺഗ്രസ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. ഇത്രയധികം ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഒരാൾ അധ്യക്ഷ പദവിയിൽ എത്തുന്നത് നഗരസഭയിൽ പാർട്ടിയുടെ പ്രതിച്ഛായയെയും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ സാധ്യതയെയും ബാധിക്കും എന്ന് തിരിച്ചറിഞ്ഞ് കേരള കോൺഗ്രസ് കൗൺസിലർമാർക്കിടയിൽ തന്നെ ഷാജു തുരുത്തനുള്ള പിന്തുണ വർദ്ധിക്കുന്നുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കള്ളനെ താക്കോൽ ഏൽപ്പിക്കുമോ?

നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് പാലാ ഗവൺമെന്റ് ആശുപത്രി. ആശുപത്രിയുടെ അധീനതയിൽ ഉണ്ടായിരുന്ന മൂന്നര ഏക്കർ വസ്തു വിവിധ വ്യക്തികൾ വിവിധ കാലഘട്ടങ്ങളിൽ കയ്യേറി എന്ന ആരോപണം സജീവമാണ്. ഇത്തരത്തിൽ ഒരു പ്രമുഖ കയ്യേറ്റക്കാരനാണ് ഷാജു തുരുത്തൻ നഗരസഭ അധ്യക്ഷ പദവി ഒഴിയുമ്പോൾ ആ കസേര ലക്ഷ്യം വെച്ച് ശക്തമായ കരുനീക്കങ്ങൾ നടത്തുന്നത്. ഇദ്ദേഹം അധ്യക്ഷപദവിയിൽ എത്തിയാൽ അത് കള്ളനെ കാവൽ ഏൽപ്പിക്കുന്നത് പോലെയാകും എന്ന് കേരള കോൺഗ്രസിനുള്ളിൽ തന്നെ മുറുമുറുപ്പ് ഉയരുന്നുണ്ട്.

ആശുപത്രി ഭൂമി കയ്യേറ്റം ഇങ്ങനെ:

പാലാ ഗവൺമെന്റ് ആശുപത്രിയുടെ അധീനതയിൽ ഉണ്ടായിരുന്നത് ആറര ഏക്കർ സ്ഥലമാണ്. എന്നാൽ ഇപ്പോൾ ഇത് മൂന്ന് ഏക്കറായി ചുരുങ്ങിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ആകെ വസ്തുവിന്റെ പകുതിയിലധികം നഷ്ടപ്പെട്ടു എന്ന് സാരം. ഇത് വിവിധ കാലഘട്ടങ്ങളിലായി വിവിധ വ്യക്തികൾ കയ്യേറുകയും ഈ വസ്തുവിൽ വീടുകൾ ഉൾപ്പെടെ നിർമ്മിക്കപ്പെടുകയും ചെയ്തു. പലപ്പോഴും ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെങ്കിലും ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള മുനിസിപ്പാലിറ്റി അന്യാധീനപ്പെട്ടു പോയ വസ്തുക്കൾ തിരികെ പിടിക്കുവാൻ ഒരു ശ്രമവും നടത്തിയിട്ടില്ല

നീക്കം സ്വന്തം പാളയത്തിൽ നിന്ന് തന്നെ?

കയ്യേറ്റം ആരോപിക്കപ്പെടുന്ന കൗൺസിലർ അധ്യക്ഷപദവിയിൽ എത്തുന്നത് തടയാനും, ഇനി അഥവാ എത്തിയാൽ തന്നെ അദ്ദേഹത്തെ പ്രതിരോധത്തിൽ ആക്കുവാനും ആശുപത്രി ഭൂമി കയ്യേറ്റ വിവാദം ഉയർത്തിക്കൊണ്ടു വരുവാനുള്ള നീക്കം നടത്തുന്നത് ഭരണകക്ഷിക്കുള്ളിൽ നിന്ന് തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമാഹരിക്കുവാനും വേണ്ടിവന്നാൽ ഒരു കേസിനു പോകുവാനുമുള്ള തയ്യാറെടുപ്പുകൾ ഈ കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്നാണ് വിശ്വസനീയമായ റിപ്പോർട്ടുകൾ.

അണിയറയിൽ മറു തന്ത്രവും തയ്യാർ?

ഇത്തരം ഒരു വിവാദം ഉയർന്നാൽ അതിനെ നേരിടുവാനുള്ള മറുതത്രവും ചെയർമാൻ പദവി മോഹിയായ കൗൺസിലർ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് മറ്റൊരു റിപ്പോർട്ട്. അധ്യക്ഷ പദവിയിൽ എത്തുന്ന ആദ്യദിനം തന്നെ ഭവനരഹിതരായവർക്ക് വീട് വെക്കുവാൻ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലം സൗജന്യമായി വിട്ടുകൊടുക്കും എന്ന പ്രഖ്യാപനം നടത്താനാണ് ഇദ്ദേഹം തയ്യാറെടുക്കുന്നത് എന്ന സൂചന ഞങ്ങൾക്ക് ലഭിച്ചു. ഇങ്ങനെ ഭൂമി ദാനത്തിലൂടെ കയ്യേറ്റ ആരോപണത്തെ കുൽസിത രാഷ്ട്രീയ ശ്രമങ്ങളായി ആയി ചിത്രീകരിച്ച് തടി തപ്പാം എന്നാണ് ഇദ്ദേഹം കരുതുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക