
ബംഗളൂരു നഗരത്തില്‍ വീണ്ടും പുലി നോർത്ത് സോണ്‍ സബ് ഡിവിഷനില്‍ ആണ് പുലികള്‍ ഇറങ്ങിയത്. രണ്ട് പുലികള്‍ നഗരത്തില്‍ എത്തിയ വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. പുലികള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാമഗൊണ്ടനഹള്ളിയില്‍ അപ്പാർട്ട്‌മെന്റിന്റെ പാർക്കിംഗ് ഏരിയയിലാണ് പുലികള്‍ എത്തിയത്. ഏറെ നേരം അലഞ്ഞ് തിരിഞ്ഞ ശേഷം ഇവിടെ നിന്നും പുലികള്‍ പോകുകയായിരുന്നു. രാവിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലി എത്തിയ വിവരം അറിഞ്ഞത്. ഉടനെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.