ബസ് യാത്രക്കിടെ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.ബസിലുണ്ടായിരുന്ന യുവാവ് ഇത് കാണുകയും അതിക്രമം നടത്തുന്നയാളുടെ ചേഷ്ഠകള്‍ അയാളറിയാതെ മൊബൈലില്‍ ചിത്രീകരിക്കുകയുമായിരുന്നു.
ശേഷം ആ വീഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. 50 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടത്.പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയയാളെ എഴുന്നേല്‍പ്പിച്ച് വിട്ടുവെന്നും ഈ പോസ്റ്റില്‍ പറയുന്നു. ആ പെണ്‍കുട്ടിയെ ബസില്‍വെച്ച് എല്ലാവരും തിരിച്ചറിയും എന്നതുകൊണ്ടാണ് ബഹളമുണ്ടാക്കാത്തതെന്നും, ആ പെണ്‍കുട്ടി ഈ വീഡിയോ കാണുന്നുണ്ട് എങ്കില്‍ ക്ഷമിക്കണമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഇനി ആർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനായാണ് അതിക്രമം നടത്തിയ ആളുടെ മുഖം വ്യക്തമാകുന്ന ഈ വിഡിയോ പോസ്റ്റ് ചെയ്തതെന്നും യുവാവ് കുറിക്കുന്നു.നെല്ലിമൂട് ഭാസ്കർ നഗറിലുള്ള ആളാണ് ഈ വിഡിയോയിലുള്ളതെന്ന് പലരും പോസ്റ്റിന് താഴെ പറയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.

















