കാലിക്കറ്റ് സർവ്വകലാശായിലെ ഡി സോങ് കലോത്സവത്തില്‍ എസ് എഫ് ഐ, കെ എസ് യു സംഘർഷം ഉണ്ടായതില്‍ പ്രതികരണമറിയിച്ച്‌ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണ്‍ നിധിൻ ഫാത്തിമ.സംഘർഷത്തിലേക്ക് നയിച്ചത് എസ് എഫ് ഐ വിധികർത്താക്കളെ കയ്യേറ്റം ചെയ്തതാണ് എന്നാണ് ഇവർ പറയുന്നത്.

ഒരു ഭാഗത്തിൻ്റെ വീഡിയോ മാത്രമാണ് പ്രചരിക്കുന്നതെന്നും നിധിൻ ഫാത്തിമ മാധ്യമങ്ങളോട് പ്രതികരിച്ചു. എസ് എഫ് ഐ പ്രവർത്തകർ 8 വർഷങ്ങള്‍ക്കിപ്പുറം ഭരണം നഷ്ടമായതിൻ്റെ അരിശം തീർക്കുകയായിരുന്നുവെന്നും, ആദ്യ ദിവസം മുതല്‍ തന്നെ ഇവർ വളണ്ടിയര്‍മാരെയും സംഘാടകരെയും പ്രകോപിപ്പിച്ചുവെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു വനിതാ വിധികർത്താവിനെ ബാത്റൂമില്‍ പോകാൻ അനുവദിക്കാതെ തടഞ്ഞുവെന്നും, അവസാനം നാപ്കിൻ കാട്ടിയപ്പോഴാണ് കടത്തിവിട്ടതെന്നും പറഞ്ഞ നിധിൻ ഫാത്തിമ, വിധി കര്‍ത്താക്കളെ ഇടിക്കട്ടകൊണ്ട് അടിച്ചപ്പോള്‍ പ്രതികരിക്കുക മാത്രമാണ് കെ എസ് യു പ്രവർത്തകർ ചെയ്തതെന്നും ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക