മദ്യപാനികളായ ഭര്‍ത്താക്കന്മാകുടെ പീഡനത്തില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ ഭാര്യമാര്‍ പരസ്പരം വിവാഹിതരായി.യുപിയിലെ ഗോരഖ്പൂരിലാണ് സംഭവം.കവിതയും ബബ്ലു എന്ന ഗുഞ്ചയുമാണ് വ്യാഴാഴ്ച വൈകുന്നേരം ദിയോറിയയിലെ ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്.
ഭർത്താക്കന്മാരുടെ മദ്യപാനശീലങ്ങളില്‍ മടുത്ത രണ്ട് സ്ത്രീകളും ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം ബന്ധപ്പെടുകയും സുഹൃത്തുക്കളാകുകയും ചെയ്തു. വിവാഹിതരാകുന്നതിന് മുമ്ബ് ആറ് വര്‍ഷത്തോളം അവര്‍ പരസ്പരം ബന്ധം പുലര്‍ത്തി. ഭര്‍ത്താക്കന്മാരില്‍ നിന്ന് ഇരുവരും ഗാര്‍ഹിക പീഡനം അനുഭവിച്ചിരുന്നു.
ക്ഷേത്രത്തില്‍ ഗുഞ്ച വരന്റെ വേഷം ധരിച്ച് കവിതയ്ക്ക് സിന്ദൂരം ചാര്‍ത്തുകയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്തു.ഭര്‍ത്താക്കന്മാരുടെ മദ്യപാനവും മോശമായ പെരുമാറ്റവും ഞങ്ങളെ വേദനിപ്പിച്ചു. തുടര്‍ന്ന് സമാധാനവും സ്‌നേഹവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. ദമ്ബതികളായി ഗോരഖ്പൂരില്‍ ജീവിക്കാന്‍ തീരുമാനിച്ചെന്നും ഇരുവരും പറഞ്ഞു.

















