എയിംസ് ആശുപത്രിക്ക് പുറത്ത് തെരുവില്‍ കഴിയുന്ന രോഗികളേയും കൂട്ടിരുപ്പുകാരേയും സന്ദർശിച്ച്‌ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.എക്സ് അക്കൗണ്ടിലൂടെ വിഡിയോ പുറത്തുവിട്ടാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശം.ഡല്‍ഹി എയിംസില്‍ സൗകര്യങ്ങള്‍ ഒരുക്കാത്തതിന് കേന്ദ്രസർക്കാറിനേയും ഡല്‍ഹി സർക്കാറിനേയും രാഹുല്‍ ഗാന്ധി വിമർശിക്കുകയും ചെയ്തു.

എയിംസ് ആശുപത്രിക്ക് പുറത്ത് കിടന്നുറങ്ങാൻ നിർബന്ധിതരായ രോഗികളേയും അവരുടെയും കുടുംബാംഗങ്ങളെയും കണ്ടുവെന്ന് ഇതു സംബന്ധിച്ച വിഡിയോ എക്സില്‍ പങ്കുവെച്ച്‌ രാഹുല്‍ കുറിച്ചു.രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും അഭയസ്ഥാനം, ഭക്ഷണം, കുടിവെള്ളം തുടങ്ങിയ ഒരു സൗകര്യവും ഇല്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഡല്‍ഹി-കേന്ദ്രസർക്കാറുകള്‍ എന്തിനാണ് ഇവർക്കെതിരെ കണ്ണടക്കുന്നതെന്നും രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ എക്സില്‍ കുറിച്ചു. ഇത് തികച്ചും പരിഹാസ്യമാണ്. ഇവിടുത്തെ ആളുകള്‍ കഷ്ടപ്പെടുകയാണ്. അവർ ഓരോ നിമിഷവും മരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ആം ആദ്മി പാർട്ടിയേയും ബി.ജെ.പിയേയും രൂക്ഷമായി വിമർശിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കെജ്രിവാളും നരേന്ദ്ര മോദിയും വ്യാജ വാഗ്ദാനങ്ങളാണ് നല്‍കുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമർശനം. ഇതിന് പിന്നാലെയാണ് ഡല്‍ഹി എയിംസിലെ രാഹുല്‍ ഗാന്ധിയുടെ സന്ദർശനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക