നാസിക്:വെള്ളിയാഴ്ച രാവിലെ പൂനെ-നാസിക് ഹൈവേയിൽ ഒരു മിനിവാൻ നിർത്തിയിട്ടിരുന്ന ബസിലേക്ക് ഇടിച്ച് ഒമ്പത് പേർ മരിച്ചു.രാവിലെ 10 മണിയോടെ നാരായൺ ഗാവിന് സമീപമായിരുന്നു അപകടം.

നാരായൺഗാവ് ഭാഗത്തേക്ക് പോവുകയായിരുന്ന മിനിവാൻ, പിന്നിൽ നിന്ന് ഒരു ടെമ്പോ മിനി വാനിൽ ഇടിച്ചതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ആളൊഴിഞ്ഞ ബസിൽ ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് പൂനെ റൂറൽ പോലീസ് സൂപ്രണ്ട് പങ്കജ് ദേശ്മുഖ് പറഞ്ഞു. മിനിവാനിലെ ഒമ്പത് യാത്രക്കാരും കൊല്ലപ്പെട്ടു, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക