താനെ: ശ്രീ നാരായണ മന്ദിര സമിതി ഡോംബിവലി- താക്കുർളി യൂണിറ്റിന്റെ 19 -മതു വാർഷികാഘോഷം ജനുവരി 19 ന് ഞായറാഴ്ച ഡോംബിവലി ഈസ്റ്റിലെ മോഡൽ സ്‌കൂളിൽ നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി കെ. കെ. രാജു അറിയിച്ചു. വൈകീട്ട് 5നു ഗുരുപൂജ, 5 .30 മുതൽ കലാപരിപാടികൾ, 7 മുതൽ സാംസ്കാരിക സമ്മേളനം.

പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര മന്ത്രി രവീന്ദ്ര ചവാൻ മുഖ്യാതിഥിയായിരിക്കും. ബില്ലവർ അസോസിയേഷൻ മുൻ ചെയർമാൻ സാദാശിവ് ജി. സുവർണ വിശിഷ്ടാതിഥിയായിരിക്കും. എൻ. മോഹൻദാസ്, ഒ. കെ. പ്രസാദ്, പി. കെ. ആനന്ദൻ, സുമപ്രകാശ്, കെ. കെ. രാജു, സുനി സോമരാജൻ എന്നിവർ പ്രസംഗിക്കും. 8 .15 മുതൽ കലാപരിപാടികൾ തുടരും. വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ചെയ്യും. ഫോൺ: 8850561775

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക