മുംബൈ:ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്‍റെ ആരോഗ‍്യനിലയിൽ പുരോഗതിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.താരത്തെ ഐസിയുവിൽ നിന്ന് മാറ്റിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സെയ്ഫിന് നന്നായി കഴിയുന്നുണ്ടെന്നും വേദനയോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്നും ആശുപത്രി വക്താക്കൾ പറഞ്ഞു.ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
അണുബാധയേൽക്കാൻ സാധ‍്യതയുള്ളതിനാൽ ഒരാഴ്ചയോളം സന്ദർശകരെ വിലക്കിയതായും ഡോക്‌ട്ർമാർ അറിയിച്ചു.വ‍്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു താരത്തിനെതിരേ ആക്രമണമുണ്ടായത്. കയ്യിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലിൽ തുളഞ്ഞു കയറിയ കത്തിയുടെ ഭാഗം നീക്കിയതായി നേരത്തെ ഡോക്‌ടർമാർ അറിയിച്ചിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




