മഹാരാഷ്ട്രാ സര്‍ക്കാരിനെ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെതിരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ പോകുന്നത് മുംബൈയെ വിറപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെന്ന് സൂചന.ഇന്ന് പുലര്‍ച്ചെ 2.30 യോടെയായിരുന്നു നടന് നേരെ ആക്രമണം ഉണ്ടായത്. ആറിലധികം കുത്തുകള്‍ ഏറ്റ താരം ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടില്‍ കവര്‍ച്ച നടത്താന്‍ കയറിയ ആളുമായി താരം വാക്കേറ്റമുണ്ടാക്കുകയും ഇതിനിടയില്‍ അക്രമി ആക്രമണം നടത്തി രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് 54-കാരനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നടന്റെ വസതിയില്‍ അജ്ഞാതര്‍ നുഴഞ്ഞുകയറിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ദീക്ഷിത് ഗെദം പറഞ്ഞു. ബാന്ദ്ര പോലീസ് എടുത്തിട്ടുള്ള കേസില്‍ അന്വേഷണം നടത്താനെത്തുന്നത് മുംബൈ പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് ദയാനായിക്ക് ആയിരിക്കുമെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ മുംബൈ പോലീസ് ക്രൈംബ്രാഞ്ചില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ക്രിമിനലുകളുടെ പേടിസ്വപ്‌നമാണ്. ഇതിനകം റിപ്പോര്‍ട്ടുകള്‍ പ്രകാരം ദയാ നായക് 80-ലധികം കുറ്റവാളികളെ എന്‍കൗണ്ടര്‍ ചെയ്ത് ഇല്ലാതാക്കിയിട്ടുണ്ട്. 1995-ല്‍ ട്രെയിനിയായി സേനയില്‍ ചേര്‍ന്നു. 1996-ല്‍ ജുഹു പോലീസ് സ്റ്റേഷനില്‍ നിയമിതനായി. അതിനുശേഷം നഗരത്തിലെ ഏറ്റവും കുപ്രസിദ്ധമായ അധോലോക ശൃംഖലകള്‍ തകര്‍ക്കുന്നതില്‍ നായക് പ്രധാന പങ്കുവഹിച്ചു. സംഭവത്തില്‍ മുംബൈ പോലീസിനും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കും വിമര്‍ശനം കൂടുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക