
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹാ കുംഭമേള ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. ഇന്നലെ മുതൽ ആരംഭിച്ച കുംഭമേള 2025 ഫെബ്രുവരി 26 വരെ തുടരും.12 വർഷത്തൊരിക്കൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമെന്ന നിലയിൽ, പ്രയാഗ്‌രാജിലെ മഹാ കുംഭമേള ദശലക്ഷക്കണക്കിന് ഭക്തരെയും സന്ദർശകരെയും ആകർഷിക്കുന്നു. പ്രയാഗ്‌രാജിലെ അതിഗംഭീരമായ മഹാ കുംഭമേള 2025 സന്ദർശിക്കാൻ പദ്ധതിയിടുന്ന മുംബൈക്കാർക്കായി, മുംബൈയിൽ നിന്ന് ട്രെയിൻ, ബസ്, ഫ്‌ലൈറ്റ് എന്നീ മാർഗം എങ്ങനെ എത്തിച്ചേരാം എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
മഹാ കുംഭമേള സമയത്ത്, ഇന്ത്യൻ റെയിൽവേ നൂറുകണക്കിന് ട്രെയിനുകൾ പ്രയാഗ്രാജിനെ ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ജയ്പൂർ തുടങ്ങിയ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇതിൽ ഭൂരിഭാഗവും പ്രത്യേക ട്രെയിനുകളാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിൽ നിന്ന് പ്രയാഗ്‌രാജിലേക്കുള്ള പ്രധാന ട്രെയിനുകളുടെ വിശദാംശങ്ങൾ👇
മഹാനഗരി എക്സ്പ്രസ് (22177)