
കളമശ്ശേരിയില്‍ അപ്പാർട്ട്മെന്‍റില്‍ കയറി കോളേജ് വിദ്യാർഥികള്‍ ആക്രമണം നടത്തുന്നതിന്‍റെ സി സിടിവി ദൃശ്യങ്ങള്‍ പുറത്ത് .കമ്ബി വടിയും മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം . ആക്രമണത്തില്‍ 5 പേർക്ക് പരിക്കേറ്റിരുന്നു. നാല് പേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.മംഗലാപുരം കോളജിലെ വിദ്യാര്‍ഥികളാണ് അക്രമികള്‍. ഇന്‍റേണ്‍ഷിപ്പിന്‍റെ ഭാഗമായിട്ടാണ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ ദിവസം പെണ്‍സുഹൃത്തിനെച്ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ആക്രമണം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക