കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഫെയർവെല്‍ പരിപാടിയെ ചൊല്ലിയാണ് വിദ്യാർത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

ഏറ്റുമുട്ടുന്നതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ നില അതീവ ഗുരുതരമാണ്. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്.എളേറ്റില്‍ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററില്‍ പത്താം ക്ലാസുകാരുടെ ഫെയർവെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് ഇന്നലെ വിദ്യാർത്ഥികള്‍ ഏറ്റുമുട്ടിയത്.

രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികള്‍ തമ്മിലാണ് സംഘർഷമുണ്ടാതെന്ന് ട്യൂഷൻ സെന്റർ നടത്തുന്ന അരുണ്‍ സത്യൻ പ്രതികരിച്ചു. ഇന്നലെ അവധിയായിരുന്നതിനാല്‍ സംഘർഷ സമയത്ത് അധ്യാപകർ ആരും ഉണ്ടായിരുന്നില്ലെന്നും അരുണ്‍ സത്യൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക