
മുംബൈ:മുംബൈയിലും കേരളത്തിലുമായി 2024 ഒക്ടോബർ 22 മുതല്‍ മൂന്നു ഘട്ടങ്ങള്‍ ആയി സംഘടിപ്പിച്ച കേളി യുടെ 32 ആം വാർഷികാഘോഷങ്ങള്‍ ജനുവരി 18,19 തിയതികളില്‍ നവി മുംബൈ യിലെ അഗ്രി കോളി ഓഡിറ്റോറിയത്തില്‍ വെച്ച് വൈകീട്ട് നടക്കുന്ന പാവക്കൂത്ത് ഉത്സവത്തോടെ അതിന്റെ സമാപന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ ഫെസ്റ്റിവൽ പരമ്പര സമർപ്പിക്കുന്നത് പ്രശസ്ത ഫോക് ലോറിസ്റ്റ് ഡോ. എസ്.കെ. നായരുടെ സ്മരണയ്ക്ക് മുന്നിലാണ്.

ജനുവരി 18 ന് മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ഗ്രാമത്തിലെ ആദി വാസി മേഖലയായ പിംഗുലിയിൽ നിന്നുള്ള കലാകാരന്മ്മാര്‍ ആണ് കാല്‍ സൂത്രി ബഹുല്യ എന്ന നൂല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. പത്മശ്രീ ജേതാവായ പരശുറാം ഗംഗാവനെയുടെ നേതൃത്വത്തില്‍ ഉള്ള പാവക്കൂത്ത് കൂട്ടായ്മയാണ് തക്കര്‍ ആദിവാസി കലാ അങ്കന്‍ മ്യൂസിയം ആന്‍ഡ് ആര്‍ട്ട് ഗാലറി. ഈ കൂട്ടായ്മയിലെ ചേതന്‍ പരശുറാം ഗംഗാവനെ ആണ് മുംബൈ യിലെ അവതരണത്തിന് നേതൃത്വം നല്‍കുന്നത്. രാമായണത്തെ അധികരിച്ച് ബാലകാണ്ഡത്തിലെ താടകവധം ആണ്ആദ്യദിവസം അരങ്ങേറുന്നത്.

19 ന് ആന്ധ്രാപ്രദേശിലെ ധർമ്മാവരത്തിൽ നിന്നുള്ള കലാകാരന്മ്മാര്‍ തോലു ബൊമ്മലത അഥവാ തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കും.ഡോ: സിന്ധെ ചിദംബര റാവുവിന്‍റെ നേതൃത്വത്തില്‍ ഉള്ള ഛായാനാടക ബൃന്ദം എന്ന തോല്‍പ്പാവക്കൂത്ത് കൂട്ടായ്മയില്‍ 28 വയസ്സ് മുതല്‍ 76 വയസ്സ് വരെയുള്ള കലാകാരന്മ്മാരും കലാകാരികളും ഉണ്ട്. ഹനുമാന്‍ കേന്ദ്ര കഥാപാത്രം ആകുന്ന സുന്ദര കാണ്ഡം ആണ് അവര്‍ അവതരിപ്പിക്കുന്ന കഥാഭാഗം.

പ്രവേശനത്തിനുള്ള സൌജന്യ പാസ്സുകള്‍ ഡീലക്സ് ഹോട്ടല്‍ ഫോര്‍ട്ട്, ഗിരി സ്ടോഴ്സ് മാട്ടുംഗ, അഗ്രി കോളി ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ ഫെസ്ടിവലിന് 2 ദിവസം മുമ്പ് ലഭ്യമാണ്.വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Ph:9820835737(കേളി രാമചന്ദ്രൻ)