
താനെ:ഭിവണ്ടിയിൽ മൂന്ന് തവണ തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ യുവതി ശാന്തിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.ഭർത്താവ് മുഹമ്മദ് ആസിഫ് ഷെയ്ഖ് തന്നെ മർദിച്ചെന്നും പിന്നീട് മുത്തലാഖ് ചൊല്ലി തന്നെ ഉപേക്ഷിച്ചെന്നും പരാതിക്കാരിയായ 27കാരി ആരോപിച്ചു. ഭർത്താവും മറ്റ് ഏഴ് കുടുംബാംഗങ്ങളും ചേർന്ന് 5 വർഷകാലം മാനസികമായി പീഡിപ്പിക്കുകയും സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തതായും അവർ ആരോപിച്ചു.ആസിഫ് 2018 ലാണ് യുവതിയെ വിവാഹം കഴിച്ചത്.ദമ്പതികൾക്ക് കുട്ടികളില്ല. രണ്ട് ലക്ഷം രൂപയും മോട്ടോർ സൈക്കിളും സ്ത്രീധനമായി ഭർത്താവും മരുമക്കളും ആവശ്യപ്പെട്ടിരുന്നതായി പരാതിയിൽ പറയുന്നു.സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്ത് വീട്ടുകാർ യുവതിയെ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇര ആക്കിയിരുന്നതായി പരാതിയിൽ പറയുന്നു. സ്ത്രീധനം തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞതായി പോലീസ് പറഞ്ഞു.അതേസമയം കേസ് എടുത്തിട്ടുണ്ടെന്നും ഇതിന്മേൽ ഉള്ള നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.