സോളോ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഏറ്റവും വെല്ലുവിളിയാവുന്നത് വഴിതെറ്റി അറിയാത്ത സ്ഥലത്ത് ഒറ്റപ്പെട്ട് പോകുന്നതാണ്.എന്തുചെയ്യണം എന്നറിയാതെ ആകെ പരിഭ്രാന്തിയിലാകും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഗോവയിലെ തെരുവില്‍ രാത്രിയില്‍ വഴിതെറ്റി ഒറ്റപ്പെട്ട് പോയ വിദേശ വനിതയെ സഹായിച്ച വനിത റാപ്പിഡോ ഡ്രൈവറുടെ വിഡിയോ ആണ്. തന്നെ തിരിച്ചെത്തിയ റാപ്പിഡോ ഡ്രൈവറെ സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുന്ന വിദേശ വനിതയെ ആണ് വിഡിയോയില്‍ കാണുന്നത്.
സിന്ധു കുമാരി എന്ന റാപ്പിഡോ ഡ്രൈവറാണ് തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. രാത്രി 10 മണിക്കാണ് സംഭവമുണ്ടാകുന്നത്. ബീച്ചില്‍ നിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിപ്പോവുകയായിരുന്നു റഷ്യൻ യുവതി. ഗൂഗിള്‍ മാപ്പ് നോക്കി പോകുന്നതിനിടെ യുവതിക്ക് വഴിതെറ്റുകയായിരുന്നു. എന്തുചെയ്യണം എന്നറിയാതെ പേടിച്ച് യുവതിയുടെ മുന്നിലേക്ക് അപ്രതീക്ഷിതമായാണ് സിന്ധു കുമാരി എത്തുന്നത്.

















