കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ജനുവരി 15ന് ഉദ്ഘാടനം ചെയ്യും. കോട്ല മാർഗ് റോഡിലെ 9Aയില്‍ ‘ഇന്ദിരാ ഭവൻ’ എന്നാണ് പുതിയ ആസ്ഥാനമന്ദിരത്തിന് പേര് നല്‍കിയിരിക്കുന്നത്.ആറ് നിലകളിലായാണ് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നത്. എഐസിസി ഭാരവാഹികള്‍ക്കുള്ള ഓഫീസുകള്‍ കൂടാതെ, ലൈബ്രറി, ഗവേഷണ കേന്ദ്രം, കോണ്‍ഫറൻസ് ഹോളുകള്‍, മറ്റ് സംഘടനകള്‍ക്കുള്ള ഓഫിസുകള്‍ എന്നിവയും ഉണ്ടാകും.

പുതിയ ആസ്ഥാനമന്ദിരത്തിന്റെ വിലാസം കോട്ല മാർഗ് റോഡ് 9A, ഇന്ദിരാ ഭവൻ എന്നായിരിക്കും.2016ലായിരുന്നു പുതിയ ആസ്ഥാനമന്ദിരത്തിൻ്റെ നിർമാണം ആരംഭിച്ചത്. എന്നാല്‍ ഫണ്ട് ലഭ്യതക്കുറവിനാല്‍ പലപ്പോഴായി പണികള്‍ മുടങ്ങി. പിന്നീട് കെ സി വേണുഗോപാല്‍ ജനറല്‍ സെക്രട്ടറിയായതോടെ നിർമാണം ഊർജിതമായി മുന്നോട്ടു പോകുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക