കർണാടക ട്രാൻസ്പോർട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയില്‍. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്.യുവാവിനെ നടക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സില്‍ വെച്ചായിരുന്നു അതിക്രമം.

കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഇന്ന് (ജനുവരി ഏഴ്) പുലർച്ചെ ആയിരുന്നു സംഭവം. ബസ് കോഴിക്കോട് എത്തിയപ്പോള്‍ പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു. എടപ്പാളിനും കോഴിക്കോടിനും ഇടയില്‍ വച്ച്‌ മോശം രീതിയില്‍ പെരുമാറി എന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക