കേരള കോണ്‍ഗ്രസ് നേതൃ നിരയിലേക്ക് പി ജെ ജോസഫിന്‍റെ മകൻ അപു ജോണ്‍ ജോസഫ് എത്തുന്നു. അപു ജോണ്‍ ജോസഫ് പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്റർ ആകും.അപുവിനെ പാർട്ടി ഹൈപ്പവർ കമ്മിറ്റിയിലും ഉള്‍പ്പെടുത്തും നേതൃനിരയില്‍ അഞ്ചാമൻ ആയാണ് അപു ജോണ്‍ ജോസഫ് എത്തുന്നത്. ഇന്ന് കോട്ടയത്ത് ചേരുന്ന പാർട്ടി ഹൈപ്പർ കമ്മിറ്റിയില്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കും.
തൊടുപുഴയില്‍ അപു സ്ഥാനാർഥി ആകും എന്ന ചർച്ചകള്‍ സജീവമാകുന്നതിനിടയില്‍ ആണ് അപുവിനെ പാർട്ടി നേതൃത്വത്തില്‍ എത്തിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ അപു മത്സരിക്കുമെന്ന് ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അപു രാഷ്ട്രീയത്തില്‍ സജീവമായതിന് പിന്നാലെയാണ് ഇങ്ങനെ വാര്‍ത്തകള്‍ പുറത്ത് വന്നത്.
2021 നിയമസഭ തെരഞ്ഞെടുപ്പില്‍ അപു തിരുവമ്ബാടിയില്‍ മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരമെന്നും പി ജെ ജോസഫിനോട് മലബാറിലെ ജില്ലാ കമ്മിറ്റികള്‍ ഇക്കാര്യം ഒറ്റക്കെട്ടായി ആവശ്യപ്പെടുമെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിരുന്നു.








