കോട്ടയം മണിപ്പുഴയില്‍ ലുലുമാള്‍ ക്ലിക്ക് ചെയ്തതിനു പിന്നാലെ ബിസിനസ് രംഗത്തെ വമ്ബൻമാർ കോട്ടയം ജില്ലയില്‍ നിലയുറപ്പിക്കുകയാണ്. 2026 ഓടെ ചങ്ങനാശേരിയില്‍ പത്തുനിലകളില്‍ കെ.ജി.എ മാള്‍ ഉയരും. ബിഗ് ബസാർ റിലയൻസ് സ്മാർട്ടായതിന് പിന്നാലെ ബിസ്മിയും റിലയൻസ് ഏറ്റെടുത്തു.

ടോണിമാർട്ട്, സില്‍കോണ്‍ തുടങ്ങി പുതിയ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകള്‍ക്ക് പുറമേ ഓക്സിജൻ, മൈജി, പിട്ടാപ്പള്ളില്‍, വൈറ്റ്മാർട്ട്, ക്യൂ.ആർ.എസ് തുടങ്ങി ഇലക്ടോണിക്സ് ഉത്പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന നിരവധിസ്ഥാപനങ്ങളും സ്വാധീനമുറപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിർമ്മാണം പുരോഗമിക്കുന്ന ചങ്ങനാശ്ശേരിയിലെ 300 കോടിയുടെ കെ.ജി.എ മാള്‍: ചങ്ങനാശേരി എസ്.ബി കോളേജിന് സമീപം 300 കോടി ചെലവഴിച്ച്‌ നാലേക്കറില്‍ ആറര ലക്ഷം സ്ക്വയർ ഫീറ്റിലാണ് കെ.ജി.എ മാള്‍ ഉയരുന്നത്. ലോകോത്തര വ്യാപാരസ്ഥാപനങ്ങള്‍ക്കും ഭക്ഷണശാലകള്‍ക്കും പുറമേ മള്‍ട്ടിപ്ലക്സ് തീയറ്ററുകളും ഇവിടുണ്ടാകും

കോട്ടയം ലുലു

രണ്ടുനിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ലുലുമാള്‍. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്‌ട് എന്നിവയാണ് മുഖ്യആകർഷണം. രണ്ടാഴ്ച പിന്നിടുമ്ബോള്‍ നല്ല ജനത്തിരക്കുമുണ്ട്. ആയിരത്തിലധികം വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ മള്‍ട്ടി ലെവല്‍ സംവിധാനമുണ്ട്. വ്യത്യസ്തരുചിക്കൂട്ടുമായി 500 പേർക്ക് ഒരേ സമയം ഇരിക്കാവുന്നഫുഡ് കോർട്ട് പ്രത്യേകതയാണ്.

മറ്റ് വൻകിടക്കാർ

പോത്തീസ്, ചെന്നൈ സില്‍ക്ക്സ്, ജയലക്ഷ്മി തുടങ്ങിയ വസ്ത്ര വ്യാപാര സ്ഥാപനങ്ങളും കോട്ടയത്ത് ഇടം തേടുകയാണ്. റിലയൻസ് ജില്ലയിലുടനീളം ചെറുതും വലുതുമായ പുതിയ ഔട്ടുലെറ്റുകള്‍ ആരംഭിക്കുന്നു. ബിഗ് ബസാർ റിലയൻസ് സ്മാർട്ടായതിന് പിന്നാലെ ബിസ്മിയും റിലയൻസ് ഏറ്റെടുത്തു . ടോണിമാർട്ട്, സില്‍കോണ്‍ തുടങ്ങി പുതിയ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകള്‍ക്ക് പുറമേ ഓക്സിജൻ, മൈജി, പിട്ടാപ്പള്ളില്‍, വൈറ്റ്മാർട്ട്, ക്യൂ.ആർ.എസ് തുടങ്ങി ഇലക്ടോണിക്സ് ഉത്പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന നിരവധിസ്ഥാപനങ്ങളും സ്വാധീനമുറപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക