പുതുവർഷത്തെ ആദ്യമൂന്നു മാസത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്താൻ 17,000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നല്‍കി. അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രതീക്ഷിത ചെലവിന്റെ കണക്കും സംസ്ഥാനത്തിന്റെ അവകാശങ്ങളും സൂചിപ്പിച്ചാണ് കത്ത്. സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇത്രയും തുക അനുവദിക്കണമെന്നാണ് ആവശ്യം.

കേന്ദ്രം എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല. 2024 ജനുവരി മുതല്‍ 2025 മാർച്ച്‌ വരെ ആദ്യം അനുവദിച്ചതിനേക്കാൾ അധികമായി 13,608 കോടി രൂപ കൂടി കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയിരുന്നത്. അതുതന്നെ സുപ്രീംകോടതി ഇടപെടലിനെ തുടർന്നായിരുന്നു. ക്ഷേമപെൻഷനുകള്‍ വിതരണം ചെയ്യുന്നതിനും വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനഃസ്ഥാപിക്കുന്നതിനും വായ്പയെടുക്കേണ്ടത് അത്യാവശ്യമാണ്. മുടക്കം വന്നതടക്കം രണ്ടുമാസത്തെ ക്ഷേമപെൻഷനില്‍ ഒരെണ്ണം ഓണക്കാലത്ത് നല്‍കി.ശേഷിക്കുന്നത് ക്രിസ്മസ് കാലത്ത് നല്‍കാൻ തീരുമാനിച്ചെങ്കിലും സാമ്ബത്തിക ഞെരുക്കം മൂലം കഴിഞ്ഞില്ല. അത് ഏപ്രില്‍ ഒന്നിന് മുമ്ബ് നല്‍കേണ്ടതുണ്ട്. 910കോടിരൂപയാണ് അതിന് വേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശേഷിക്കുന്നത് 5510കോടി മാത്രം

2024-25 സാമ്ബത്തിക വർഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രസർക്കാർ കേരളത്തിന് നല്‍കിയത്. ഇതില്‍ ഡിസംബർ വരെ 23,000 കോടി കടമെടുക്കാനായിരുന്നു അനുമതി. എന്നാല്‍,ഡിസംബറിനുള്ളില്‍ പലതവണയായി 32,002 കോടി എടുത്തുതീർത്തു. ശേഷിക്കുന്നത് 5510കോടിയാണ്. ഓണക്കാലത്ത് 4,200 കോടി രൂപയും പബ്ലിക് അക്കൗണ്ടിലെ പണം കുറവായതിനാല്‍ 2,755 കോടി രൂപയും കേന്ദ്രം അധികമായി അനുവദിക്കുകയും ചെയ്തിരുന്നു. ദൈനംദിന ചെലവുകള്‍ക്കായി പ്രതിമാസം ഏകദേശം 15,000 കോടി വേണ്ടി വരും. 12,000 കോടി മാത്രമാണ് ശരാശരി വരുമാനം. കടമെടുപ്പിലൂടെയും ചെലവ് വെട്ടിച്ചുരുക്കിയുമാണ് ബാക്കി തുക കണ്ടെത്തുന്നത്.

കലിപ്പിലാണ് കേന്ദ്രം:

വായ്പാപരിധിയില്‍ കേന്ദ്രസർക്കാർ അനാവശ്യമായ നിയന്ത്രണം കൊണ്ടുവരുന്നുവെന്ന് ആരോപിച്ച്‌ കഴിഞ്ഞ വർഷം മാർച്ചില്‍ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.അതോടെ കേരളത്തിന് വായ്പാനുമതി നല്‍കുന്നതില്‍ കടുത്ത നിലപാടാണ് കേന്ദ്രം എടുത്തുപോരുന്നത്. സുപ്രീംകോടതിയാകട്ടെ, കേസ് ഭരണഘടനാബഞ്ചിന് വിട്ടിരിക്കുകയാണ്. ഇനിയും തീരുമാനമായിട്ടില്ല.ഇതോടെ വെട്ടിലായത് സംസ്ഥാനമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക