ദുബൈയിലെ മാള് ഓഫ് എമിറേറ്റ്സിന് സമീപമുള്ള എട്ടു നിലകളുള്ള റെസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തം അണച്ചു.സംഭവത്തില് ആളപായമില്ല. എല്ലാവരെയും ഒഴിപ്പിച്ചതായി അധികൃതര് അറിയിച്ചു. യുഎഇ സമയം ഇന്നലെ രാത്രി 10:30 ഓടെ അല് ബര്ഷയിലെ ടൈം ടോപാസ് ഹോട്ടല് അപ്പാര്ട്ട്മെന്റിലാണ് തീപ്പിടിത്തം.

അഗ്നിശമന വാഹനങ്ങളും ആംബുലന്സുകളും തീപ്പിടിത്തം ഉണ്ടായി മൂന്ന് മിനിറ്റിനുള്ളില് എത്തിയെന്നും തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര് അറിയിച്ചു. എട്ട് നിലകളുള്ള കെട്ടിടത്തിന്റെ മുന്വശത്താണ് തീപ്പിടിത്തം ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാത്രി 11.05 ഓടെ ആളപായമൊന്നും റിപ്പോര്ട്ട് ചെയ്യാതെ തീ നിയന്ത്രണ വിധേയമാക്കി. രാത്രി 11.48ഓടെയാണ് തീ പൂര്ണമായും അടച്ചത്. എന്താണ് സംഭവിച്ചതെന്ന് അധികൃതര് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളില് ഇതിന്റെ വീഡിയോകള് പ്രചരിക്കുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങള് ദുരന്തം അണയ്ക്കാന് ശ്രമിക്കുന്നതിനിടെ തീജ്വാലകള് അതിവേഗം പടരുന്നത് ദൃശ്യങ്ങളില് കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക