കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രി കെട്ടിടത്തിൻ്റെ ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. രോഗികളെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഫയർ ഫോഴ്സെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഒൻപതാം നിലയിലുള്ള എസി പ്ലാൻ്റിനാണ് തീപിടിച്ചത്. രോഗികള്‍ ഇല്ലാത്ത ബ്ലോക്കിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. വലിയ രീതിയില്‍ പുക ഉയരുന്നുണ്ടെങ്കിലും രോഗികള്‍ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക