ഇന്നത്തെ കാലത്ത് വീടിന്റെ പ്ളാൻ വരയ്ക്കുമ്ബോള്‍ മുതല്‍ വീട്ടിലെ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും ക്രമീകരിക്കുമ്ബോള്‍വരെ മിക്കവാറും പേരും വാസ്‌തുശാസ്ത്രത്തിന് പ്രാധാന്യം നല്‍കാറുണ്ട്.വാസ്‌തുവൈകല്യങ്ങളുള്ള വീടുകളില്‍ താമസിക്കുന്നവർക്ക് സാമ്ബത്തിക നഷ്ടം, രോഗങ്ങള്‍, കുടുംബത്തില്‍ വഴക്കും അസ്വസ്ഥതകളും മറ്റും നേരിടേണ്ടി വരുമെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്.
താമസിക്കുന്ന ഗൃഹത്തില്‍ വാസ്‌തുപ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ വീട് ഒഴിയുകയോ പുനർനിർമിക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. വാസ്‌തുപ്രശ്‌നങ്ങള്‍ മാറ്റാൻ ചില കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതിയാവും. വീട്ടിലെ നെഗറ്റീവ് എനർജി മാറ്റി എങ്ങനെ ഐശ്വര്യവും സമൃദ്ധിയും പോസിറ്റീവ് എനർജിയും കൊണ്ടുവരാമെന്ന് മനസിലാക്കാം.
വീട്ടില്‍ കാറ്റാടി മണികള്‍ തൂക്കിയിടുന്നത് അലങ്കാരത്തിന് മാത്രമല്ല, പോസിറ്റീവ് എനർജി കൊണ്ടുവരാനും സഹായിക്കുമെന്ന് വാസ്‌തുവിദ്യയില്‍ പറയുന്നു. വീട്ടില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവർ കാറ്റാടി മണി വാങ്ങി വീടിന്റെ പ്രവേശന കവാടത്തില്‍ തൂക്കിയിടുക. വീട്ടിലോ ഓഫീസിലോ പളുങ്ക് മണികള്‍ തൂക്കിയിടുന്നതും വാസ്‌തുപ്രകാരം ശുഭകരമാണ്.
വീടിന്റെ വിവിധ ഭാഗങ്ങളില്‍ കർപ്പൂരം വിതറുന്നതും വാസ്‌തുദോഷങ്ങള്‍ അകറ്റും. സാമ്ബത്തിക നഷ്ടങ്ങള്‍ നേരിടുന്നവർ വീട്ടില്‍ രണ്ട് കർപ്പൂര പരലുകള്‍ സൂക്ഷിക്കുന്നത് നല്ലതാണ്.വീട്ടിലെ കണ്ണാടിക്കും വാസ്‌തുപ്രകാരം വലിയ പ്രാധാന്യമാണുള്ളത്. ഒരിക്കലും വീടിന്റെ പ്രധാന വാതിലിന് മുന്നില്‍ കണ്ണാടി സ്ഥാപിക്കരുത്. ഇത് പ്രതികൂലമായി ബാധിക്കും. വീട്ടിലെ കണ്ണാടിയുടെ ചില്ല് പൊട്ടിയിരിക്കുകയാണെങ്കിലും അത് മാറ്റണം. ഇത് വീട്ടിലെ അംഗങ്ങളുടെ ആയുസിനെ ദോഷകരമായി ബാധിക്കും. പൊട്ടിയ പ്ളേറ്റുകള്‍, ഗ്ളാസുകള്‍, പ്രവർത്തിക്കാത്ത ക്ളോക്ക് എന്നിവയും വീട്ടില്‍ നിന്ന് ഒഴിവാക്കണം.





