യു പ്രതിഭ എംഎല്‍എയുടെ മകന്‍ 90 ഗ്രാം കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്‌സൈസാണ് പ്രതി കനിവിനെ(21)കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കളായ മറ്റ് 9 പേരും പിടിയിലായിട്ടുണ്ട്. കേസെടുത്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്ബോഴാണ് ഇവർ പിടിയിലായത്. യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം മഫ്തിയില്‍ എത്തിയത്. കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആയതുകൊണ്ട് പൊലീസ് സ്റ്റേഷന്‍ ജാമ്യം ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക