പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇന്നലെ രാവിലെയാണ് കൊല്ലം സ്വദേശിനിയായ യുവതിയെ വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചവറ ശങ്കരമംഗലം കുമ്ബളത്ത് വീട്ടില്‍ ശ്രീക്കുട്ടിയാണ് പിടിയിലായത്.

പതിനഞ്ച് ദിവസത്തിലേറെയാണ് പത്തൊൻപതുകാരിയായ ശ്രീക്കുട്ടി പതിനാറുകാരനുമായി ലൈംഗിക വേഴ്ച്ചയിലേർപ്പെട്ടത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സ്ഥലങ്ങളില്‍ ഇതിനിടെ യുവതി കൗമാരക്കാരനുമൊത്ത് താമസിച്ചു. കൗമാരക്കാരനെ പറഞ്ഞ് പ്രലോഭിപ്പിച്ചാണ് യുവതി ഒപ്പം കൂട്ടിയത്. ഈ മാസം ഒന്നാം തീയതി 16 വയസുകാരനെ യുവതി വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോകുകയായിരുന്നു. തുടർന്ന് മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിപ്പിച്ച്‌ ലൈംഗികവേഴ്ച്ചയിലേർപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം പതിനാറുകാരനുമായി പത്തനംതിട്ട ബസ്‌സ്റ്റാൻഡില്‍ എത്തിയപ്പോഴാണ് യുവതി പൊലീസിന്റെ പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന 16 വയസുകാരനെയാണ് ശ്രീക്കുട്ടി പീഡിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വീട്ടിലായിരുന്നു ശ്രീക്കുട്ടിയും താമസിച്ചിരുന്നത്. യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, യുവതിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തോട് താത്പര്യമില്ലായിരുന്നു. കാമുകനുമായി ബന്ധപ്പെടാതിരിക്കാനാണ് വീട്ടുകാർ ശ്രീക്കുട്ടിയെ പതിനാറുകാരന്റെ വീട്ടിലേക്ക് മാറ്റിയത്. എന്നാല്‍, ഇവിടെയെത്തിയ ശ്രീക്കുട്ടി പതിനാറുകാരനുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

കുട്ടിയെ വിളിച്ചുകൊണ്ടുപോയി മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിപ്പിച്ച്‌ പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയെന്ന് വള്ളികുന്നം പൊലീസ് ഇൻസ്‌പെക്‌ടർ ടി ബിനുകുമാർ പറഞ്ഞു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടർന്ന് അന്വേഷണം നടത്തിവരവെ ഇന്നലെ രാവിലെ പത്തനംതിട്ട ബസ്‌സ്റ്റാൻഡില്‍നിന്നാണ് ഇരുവരെയും പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാൻഡു ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക