മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ കഴിഞ്ഞയാഴ്ചയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കാംബ്ലിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായും കാംബ്ലിയുടെ ആരോഗ്യം നിരന്തരം നിരീക്ഷിച്ച്‌ വരുന്നതായുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. താനെയിലെ അകൃതി ആശുപത്രിയിലാണ് കാംബ്ലി ചികിത്സയില്‍ കഴിയുന്നത്. ഇപ്പോള്‍ മൂത്രസഞ്ചിയുമായി വിനോദ് കാംബ്ലി നടക്കുന്ന ഹൃദയഭേദകമായ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

52 കാരനായ ബാറ്ററെ തുടക്കത്തില്‍ കടുത്ത മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഈ ആഴ്ച ആദ്യം കാംബ്ലിക്ക് പനി ബാധിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഐസിയുവിലേക്ക് മാറ്റി. വെള്ളിയാഴ്ച, ആശുപത്രി ജീവനക്കാരുടെയും ആരാധകരുടെയും പിന്തുണയോടെ മൂത്രസഞ്ചിയുമായി കാംബ്ലി നടക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോയുടെ ഉള്ളടക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
https://twitter.com/UtkarshSingh_/status/1872186490819850547?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1872186490819850547%7Ctwgr%5E483e795e51a43ee13d487b8d58ae01feff83224c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F

തലച്ചോറില്‍ രക്തം കട്ടപിടിച്ചത് കാരണം കാംബ്ലിക്ക് ഒരിക്കലും ഓര്‍മ്മ പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് കാംബ്ലിയെ ചികിത്സിക്കുന്ന ഡോ. വിവേക് ദ്വിവേദി വെളിപ്പെടുത്തി. പക്ഷേ മരുന്നുകളുടെ സഹായത്തോടെ അത് മെച്ചപ്പെടും. ശസ്ത്രക്രിയകളൊന്നും ആവശ്യമില്ല. കൂടുതല്‍ രക്തം കട്ടപിടിക്കല്‍ ഉണ്ടാവാതിരുന്നാല്‍ മതി. മരുന്നുകളുടെ സഹായത്തോടെ മാത്രമേ അത് കുറയൂ. അതിനാല്‍ അദ്ദേഹത്തിന് നല്ലൊരു പുനരധിവാസം ആവശ്യമാണ്. പുനരധിവാസം എന്നാല്‍ ഫിസിയോതെറാപ്പിയും പോഷകാഹാര പിന്തുണയുമാണെന്നും വിവേക് ദ്വിവേദി വ്യക്തമാക്കി.

കാംബ്ലി ഓര്‍മ്മക്കുറവും നേരിടുന്നുണ്ട്. നല്ല പുനരധിവാസത്തിന്റെ സഹായത്തോടെ, അദ്ദേഹത്തിന് സാധാരണഗതിയിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. പക്ഷേ ഓര്‍മ്മ പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ തീര്‍ച്ചയായും അദ്ദേഹം 80-90 ശതമാനം ഓര്‍മ്മ കൈവരിക്കുമെന്നും ദ്വിവേദി പറഞ്ഞു.മൂന്ന്-നാല് മാസം മുമ്ബ് അദ്ദേഹം മദ്യവും പുകവലിയും നിര്‍ത്തി. ആ സമയത്ത്, അദ്ദേഹം എഥനോളിക് ആയിരുന്നു. ചിലപ്പോള്‍, അത് ഓര്‍മ്മശക്തി നഷ്ടപ്പെടലിന് കാരണമായിരുന്നിരിക്കാം. നിലവില്‍ മദ്യം പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ ശരീരം മദ്യത്തില്‍ നിന്നുള്ള പിന്‍വലിക്കല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക