മുംബൈ:കഴിഞ്ഞ ആഴ്ച്ച ഒരു യുവതിയിൽ നിന്നും ഓട്ടോറിക്ഷാ ഡ്രൈവർ അമിത നിരക്ക് ഈടാക്കിയതിന് ശേഷം, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഒരു പ്രവാസി ഇന്ത്യക്കാരനും (എൻആർഐ)കൂടി ഇതേ അവസ്ഥ നേരിടേണ്ടി വന്നതായി റിപ്പോർട്ട്.വിമാന താവളത്തിൽ നിന്ന് നഗരത്തിലെ വിലെ പാർലെയിലേക്ക് 10 മിനിറ്റ് ഡ്രൈവ് ചെയ്യുന്നതിന് 2,800 രൂപയാണ് ടാക്സി ഡ്രൈവർ വാങ്ങിച്ചതെന്നു റിപ്പോർട്ടുകൾ പുറത്ത് വന്നു.ഡിസംബർ 15 ന് അർദ്ധരാത്രിയോടെ വിജയ് ഓസ്‌ട്രേലിയയിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവമെന്ന് സഹാർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ക്യാബ് ഡ്രൈവർ വിനോദ് ഗോസ്വാമി തൻ്റെ അടുത്തേക്ക് വരികയും താൻ എവിടെയാണോ എത്തിക്കേണ്ടത് അവിടെ സുരക്ഷിതമായി എത്തിക്കാമെന്നു വാഗ്ദാനം നൽകുകയും ചെയ്തതായി വിജയ് യുടെ പരാതിയിൽ പറയുന്നു.എന്നാൽ വിജയ് ഹോട്ടലിൽ എത്തിയപ്പോൾ , എന്തോ അബദ്ധം പറ്റിയെന്ന് മനസ്സിലാവുകയും താമസിച്ച ഹോട്ടലിലെ ജീവനക്കാരോട് അന്വേഷിക്കുകയും ചെയ്തപ്പോഴാണ് താൻ പറ്റിക്കപെട്ട വിവരം വിജയ് മനസ്സിലാക്കിയത്. വിമാന താവളത്തിൽ നിന്നുള്ള തങ്ങളുടെ പിക്കപ്പ് സേവനത്തിന് വെറും 700 രൂപയാണ് ഈടാക്കുന്നതെന്ന് ഹോട്ടൽ ജീവനക്കാർ പറയുകയും ചെയ്തതോടെ . താൻ കബളിപ്പിക്കപ്പെട്ടുവെന്ന് വിജയ് മനസ്സിലാക്കി.ശേഷം ക്യാബ് ഡ്രൈവറുടെ മൊബൈൽ നമ്പർ സഹിതം സഹാർ പോലീസിന് ഇ-മെയിലിൽ പരാതി അയച്ചു.താമസിക്കുന്ന ഹോട്ടലിൽ എത്തിയ ഉടനെ അടുത്ത തവണ നഗരത്തിൽ വരുമ്പോൾ തന്നെ വിളിക്കണമെന്നും നമ്പർ തരികയും ചെയ്തത് ഒരു തരത്തിൽ സഹായ കരമാവുകയായിരുന്നു.പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത വിനോദ് ഗോസ്വാമി വ്യാജ ആപ്പ് കാണിച്ച് വിജയിയെ ഈ തുക വരുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് കണ്ടെത്തി.മൊബൈൽ നമ്പർ ട്രേസ് ചെയ്ത് പോലീസ് 12 മണിക്കൂറിനുള്ളിൽ ഗോസ്വാമിയെ കണ്ടെത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.അതേസമയം യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതിന് രണ്ട് ദിവസത്തിനുള്ളിൽ വിമാനത്താവളത്തിൽ ഒമ്പത് ക്യാബ് ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനം വാടകയ്‌ക്കെടുത്ത സാംഗ്ലി സ്വദേശിയായ 19 കാരനോട് അമിത നിരക്ക് ഈടാക്കിയതിന് ഈ മാസം ആദ്യം ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക















