പത്തനംതിട്ട തിരുവല്ല കുമ്ബനാട്ട് കാരള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകള്‍ അടക്കം എട്ട് പേർക്ക് പരിക്കേറ്റു. കുമ്ബനാട് എക്സോഡസ് ചർച്ച്‌ കാരള്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണം.

പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കാരള്‍ സംഘത്തിന്‍റെ പരാതി. പ്രദേശവാസികളായ ആളുകള്‍ തന്നെയാണ് പ്രശ്നമുണ്ടാക്കിയതൊന്നും വൈകാതെ അവരെ പിടികൂടുമെന്നും കോയിപ്രം പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക