മുംബൈ: അന്തരിച്ച വി.കൃഷ്ണൻ നായർ സ്ഥാപിച്ച ശ്രീഅയ്യപ്പ ഭക്തസമിതിയുടെ 75-ാം വാർഷിക അയ്യപ്പപൂജ ജനുവരി 12-നും 14-നും ഇടയിൽ മാട്ടുംഗയിലെ തെലാങ് റോഡിലെ നാപൂ ഗ്രൗണ്ടിൽ നടക്കും. മഹാഗണപതി ഹോമം, സഹസ്രനാമാർച്ചന, മഹാ ദീപാരാധന, ആയിക്കുടി ശ്രീകുമാർ ഭാഗവതർ, അനുപ് ജലോട്ട എന്നിവരുടെ ഭജന എന്നിവ ഉണ്ടായിരിക്കും.
അവസാന ദിവസം ഉടുക്ക് പാട്ട്, പഞ്ചവാദ്യം, അയ്യപ്പൻ തുള്ളൽ എന്നീ സംഘങ്ങളുടെ അകമ്പടിയോടെ മാട്ടുംഗ വീഥികളിലൂടെ ഘോഷയാത്ര പുറപ്പെടും.വിവിധ പൂജകൾക്കുള്ള വഴിപാടുകൾ ഭക്തർക്ക് നൽകാമെന്ന് സമിതി പ്രസിഡൻ്റ് വി.ജി നായർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക കെ രാമചന്ദ്രൻ 7900092101കെ രവീന്ദ്ര നായർ 8903044546
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




