കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും പിഴയും. കോട്ടയം അഡീഷനല്‍ സെഷൻസ് ജഡ്ജി ജെ.നാസർ ആണ് ശിക്ഷ വിധിച്ചത്. പിഴയായ 20 ലക്ഷം രൂപ കൊല്ലപ്പെട്ട രഞ്ജു കുര്യന്‍റെ പ്രായപൂർത്തിയാകാത്ത മക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു.

ഓരോ കൊലപാതകത്തിനും ഓരോ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ, ഭവനഭേദനത്തിന് ആറു വർഷവും ഭീഷണിപ്പെടുത്തലിന് രണ്ടു വർഷവും ആംസ് ആക്‌ട് പ്രകാരം മൂന്നു മാസവും അടക്കം എട്ട് വർഷവും മൂന്നു മാസവും ശിക്ഷ വിധിച്ചിട്ടുണ്ട്. എട്ട് വർഷവും മൂന്നു മാസവുമുള്ള ശിക്ഷ ഒന്നിന് പുറകെ അനുഭവിച്ച ശേഷമായിരിക്കും ഇരട്ട ജീവപര്യന്തം അനുഭവിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്ബനാല്‍ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലില്‍ രാജു -78) എന്നിവരെ വെടിെവച്ചുകൊന്ന കേസില്‍ കാഞ്ഞിരപ്പള്ളി കരിമ്ബനാല്‍പടി കരിമ്ബനാല്‍ വീട്ടില്‍ ജോർജ് കുര്യൻ (പാപ്പൻ -54) കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.

അപൂർവങ്ങളില്‍ അപൂർവമായ കേസായി കണക്കാക്കി പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അപ്രതീക്ഷിത പ്രകോപനത്തിന്‍റെ പേരിലായിരുന്നില്ല കൊലപാതകം. നേരത്തേ തന്നെ തയാറെടുപ്പുകള്‍ നടത്തിയാണ് പ്രതി എത്തിയത്.

ഉന്നതനിലവാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ച പ്രതിയുടെ ജീവിത സാഹചര്യങ്ങളും ഉയർന്ന നിലയിലായിരുന്നു. എന്നിട്ടും ക്രൂരകൊലപാതകമാണ് നടത്തിയത്. ഇത് കണക്കിലെടുത്താല്‍ പ്രതിക്ക് മാനസാന്തരം വരാനുള്ള സാധ്യതയില്ലെന്നും പ്രതി ദയ അർഹിക്കുന്നില്ലെന്നും സ്പെഷല്‍ പ്രോസിക്യൂട്ടർ അഡ്വ. സി.എസ് അജയൻ വാദിച്ചു.

വാദത്തിനിടെ സമാന സംഭവങ്ങളില്‍ വധശിക്ഷയടക്കം നല്‍കിയ മുൻ വിധിന്യായങ്ങളും ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷയായ വധശിക്ഷ പ്രതിക്ക് നല്‍കണം. ഇതിന് കഴിയുന്നില്ലെങ്കില്‍ ഇരട്ട ജീവപര്യന്തത്തിന് പ്രതി അർഹനാണ്. കൊല്ലപ്പെട്ട രഞ്ജി കുര്യന്‍റെ കുടുംബം സാമ്ബത്തികമായി തകർന്നു. അതിനാല്‍, ഉന്നത സാമ്ബത്തികനിലയുള്ള പ്രതിയില്‍ നിന്ന് ഉയർന്ന നഷ്ടപരിഹാരം ഈടാക്കി വാദിഭാഗത്തിന് നല്‍കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ജോർജ് കുര്യന് സംഭവത്തില്‍ പശ്ചാത്താപമുണ്ടെന്നും മാനസാന്തരത്തിനുള്ള അവസരം നല്‍കണമെന്നും പ്രതിഭാഗം പറഞ്ഞു. ഇതിനായി കരിക്കിൻവില്ല കൊലക്കേസും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മാനസാന്തരം വന്ന ഈ കേസിലെ പ്രതി ഇപ്പോള്‍ ആത്മീയരംഗത്ത് സജീവമാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക