മുംബൈ: കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടത്തിയ ബിജെപി പ്രവർത്തകർക്ക് എതിരെ കേസെടുത്തു. ബിഎൻഎസ് നിയമത്തിലെ 74, 118(1), 189 (1)(സി), (2), (3), 190, 191(2),192, 324(3),333 വകുപ്പുകൾ പ്രകാരം ആസാദ് മൈതാൻ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തേജീന്ദർ തിവാനയ്ക്കും ബിജെപിയുടെ 30-40 പ്രവർത്തകർക്കു മെതിരെയാണ് കേസ് രെജിസ്റ്റർ ചെയ്തത്.
കോൺഗ്രസ് ഭവൻ എക്‌സിക്യൂട്ടീവ് പ്രസിഡൻ്റ് മന്ദർ പവാറിൻ്റെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.12 പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അറസ്റ്റിലായവരിൽ ബിജെപി യുവമോർച്ച മുംബൈ പ്രസിഡൻ്റ് തേജീന്ദർ സിംഗ് തിവാനയും മറ്റ് 11 പ്രവർത്തകരും ഉൾപ്പെടുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















