മുംബൈ:യുഎഇ ആസ്ഥാനമായുള്ള ഐടി കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ 38 കാരന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ബാഗുകളിലൊന്നിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചതായി പരാതി. 7.20 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പരാതി ലഭിച്ചത്.വഡോദരസ്വദേശി കുടുംബവുമായിയുള്ള യാത്രയിലാണ് സ്വർണ്ണം നഷ്ട്ടപെട്ടത്.
“പരാതിക്കാരനും കുടുംബവും നവംബർ 26 ന് ഇന്ത്യയിലെത്തി, ഡിസംബർ പകുതിയോടെ അവരുടെ ജന്മനാടായ വഡോദരയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് ഡിസംബർ 30 ന് അവർ ദുബായിലേക്ക് യാത്ര തിരിച്ചു.മുംബൈയിൽ നിന്ന് ദുബായിലേക്ക് പോകുകയുമായിരുന്നു,ആകെ ഒമ്പത് ബാഗുകളാണ് കുടുംബം കൊണ്ടു പോയിരുന്നത്.വിമാനത്തിലെ ലഗേജ് ഇൽ ആറ് ബാഗുകളും മൂന്ന് ബാഗുകൾ ഹാൻഡ് ബാഗ് ആയും കൊണ്ടു പോയി.” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു, “എന്നാൽ ദുബായിലെ വീട്ടിലെത്തി നോക്കിയപ്പോൾ ഒരു ബാഗിൽ നിന്ന് 7.2 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി മനസ്സിലായി.”
പിന്നീട് പരാതി കൊടുക്കാൻ ജനുവരി 3 ന് ഇന്ത്യയിലേക്ക് തിരിച്ചതായി പോലീസ് പറഞ്ഞു. ആദ്യം വഡോദരയിലും അഹമ്മദാബാദിലും പോയി, അവിടെ അന്വേഷണം നടത്തിയ ശേഷം മുംബൈ വിമാനത്താവളത്തിലേക്ക് വരിക ആയിരുന്നു.അഹമ്മദാബാദ് വിമാനത്താവളത്തിൽ,സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സഹായം തേടുകയും സ്കാൻ ചെയ്ത ലഗേജിൻ്റെ ചിത്രങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോൾ ആഭരണങ്ങൾ ബാഗിൽ ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ മുംബൈ വിമാനത്താവളത്തിൽ സ്‌കാൻ ചെയ്‌ത ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി, ഇതാണ് ആഭരണങ്ങൾ മുംബൈയിൽ മോഷണം പോയതെന്ന് വിശ്വസിക്കാൻ കാരണമായത് ” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.തുടർന്ന് ഇയാൾ മുംബൈയിലെ സഹാർ പോലീസ് സ്റ്റേഷനെ സമീപിച്ചു, തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. ആഭരണങ്ങൾ മോഷ്ടിച്ച പ്രതിയെ കണ്ടെത്താൻ പോലീസ് സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.

















