കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം യു.പി. സ്വദേശിനിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അജാസ് ഖാന്റെ മകള്‍ ആറുവയസുള്ള മുസ്കാൻ ആണ് മരിച്ചത്.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറയുന്നത്.അതേസമയം മരണകാരണം വ്യക്തമായിട്ടില്ല. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്കാനും മറ്റൊരു കുട്ടിയും വേറെ മുറിയിലുമായിരുന്നു ഉറങ്ങിയിരുന്നത്. രാവിലെ എഴുന്നേറ്റ് നോക്കുമ്ബോള്‍ കുട്ടി മരിച്ച് കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാൻ മൊഴി നല്‍കിയിട്ടുള്ളത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കോതമംഗലം പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















