നാല് വയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാണിയമ്പലം ശാന്തിനഗര്‍ പെരുമുണ്ടശേരിയിലെ കുരിയോടന്‍ പ്രജില്‍ കുമാറിന്റെ മകന്‍ അനന്തുവാണ് മരിച്ചത്.ബുധനാഴ്ച രാവിലെ ഒമ്പതോടെ ഭിന്നശേഷിക്കാരനായ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരുമെല്ലാം കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് 11 മണിയോടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടുപറമ്പിലെ ആഴമുള്ള കിണറ്റില്‍ ഇറങ്ങി നോക്കിയത്. ഉടന്‍ കുട്ടിയെ പുറത്തെടുത്ത് വാണിയമ്പലത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വണ്ടൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ദിവ്യയാണ് മരിച്ച അനന്തുവിൻ്റെ അമ്മ. രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ആര്യദേവ്, ആര്യനന്ദ് എന്നിവര്‍ സഹോദരങ്ങളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക