സംസ്ഥാനത്ത് വീണ്ടും പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. പിറവത്താണ് പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പിറവം രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സി ബിജുവിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.മ‍ൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തിപരമായ പ്രശ്നങ്ങളാണെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക