രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍. കൂവിയ ആളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. നിശാഗന്ധിയില്‍ വേദിക്ക് പുറത്താണ് സംഭവം. എന്തിനാണ് പ്രതിഷേധമെന്നതില്‍ വ്യക്തമല്ല. റോമിയോ എം. രാജ് എന്ന പേരാണ് ഡെലിഗേറ്റ് പാസില്‍ ഉള്ളത്.

ഇയാള്‍ ഡെലിഗേറ്റ് ആയിരുന്നില്ലെന്നും 2022 ലെ പാസ് ആണ് ഇയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നതെന്നും മ്യൂസിയം പൊലീസ് പറയുന്നു. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വേദിയിലേക്ക് പോകുമ്ബോഴായിരുന്നു റോമിയോ കൂവിയത്.ഇയാളെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാളെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ചലച്ചിത്ര മേളയയിലെ ഡെലിഗേറ്റല്ല യുവാവ് എന്നാണ് വിവരം. എന്തിനായിരുന്നു കൂവിയതെന്നും പ്രതിഷേധത്തിന് പിന്നിലെ കാരണം എന്താണെന്നും വ്യക്തത വന്നിട്ടില്ല. യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക