പൂരം കലക്കല്‍, ആർഎസ്‌എസ് കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ എംആർ അജിത് കുമാറിന് സ്ഥാനക്കയറ്റം നല്‍കാൻ നീക്കം.ഡിജിപി ആക്കി സ്ഥാനക്കയറ്റം നല്‍കാനാനാണ് സർക്കാർ നീക്കം. കഴിഞ്ഞ ദിവസം ചേർന്ന ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി എംആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കി.

യുപിഎസ്‌സി ആണ് വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുക.ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടങ്ങിയതാണ് ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശൂർ പൂരം കലക്കല്‍, ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്ബാദനം എന്നീ വിഷയങ്ങളില്‍ നിലവില്‍ എംആർ അജിത്കുമാർ അന്വേഷണം നേരിടുകയാണ്. എന്നാല്‍ അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്.

നിലവില്‍ മൂന്ന് കേസുകളിലും അജിത്കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങള്‍ മാത്രമാണ്. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയെങ്കിലും സസ്‌പെൻഷൻ അടക്കമുള്ള നടപടികള്‍ അജിത്കുമാർ നേരിട്ടിട്ടില്ല. സ്ഥാനക്കയറ്റം ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് സർക്കാർ രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി മെമ്മോ ലഭിച്ചിട്ടുമില്ല. അതിനാല്‍ സ്ഥാനക്കയറ്റം ലഭിക്കാൻ അജിത്കുമാറിന് വെല്ലുവിളികള്‍ ഉണ്ടാവില്ല. അതേസമയം, അനധികൃത സ്വത്ത് സമ്ബാദന കേസില്‍ രണ്ടാഴ്ച കൊണ്ട് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് സ്ഥാനക്കയറ്റം നല്‍കാനുള്ള സർക്കാർ നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക