ക്ഷേത്രത്തിനുള്ളില്‍ റീല്‍സ് ചിത്രീകരിക്കാൻ ശ്രമിച്ച പെണ്‍കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയാകുന്നത്.ക്ഷേത്രത്തിനുള്ളില്‍വച്ച്‌ മൊബൈല്‍ ഫോണില്‍ ഡാൻസ് വീഡിയോ പകർത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ തടഞ്ഞത്.

ക്ഷേത്രത്തില്‍ തൊഴാനുള്ള വരിയില്‍ നിന്ന പെണ്‍കുട്ടി പാട്ടിനൊപ്പം നൃത്തം ചെയ്യുകയും മറ്റൊരാള്‍ ഇത് ക്യാമറയില്‍ പകർത്തുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥൻ പെണ്‍കുട്ടിയോട് വരിയില്‍ നിന്ന് മാറിനില്‍ക്കാൻ ആവശ്യപ്പെടുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ഉദ്യോഗസ്ഥനെ അനുകൂലിച്ചും പെണ്‍കുട്ടിയെ വിമർശിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. ആരാധനാലയങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കാൻ ഉദ്യോഗസ്ഥൻ ചെയ്തത് ശരിയായ കാര്യമാണെന്ന് ചിലർ കമന്റ് ബോക്സില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈറലാകാനുള്ള ഭ്രാന്ത് കാരണം ആളുകള്‍ ക്ഷേത്രങ്ങളെ സ്റ്രേജുകളാക്കി മാറ്റുകയാണെന്ന് ചിലർ വിമർശിച്ചപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ദൃശ്യങ്ങള്‍ പകർത്തുന്നതില്‍ തെറ്രില്ലെന്ന് മറ്റുചിലരും അഭിപ്രായപ്പെ ട്ടു. ചാർ ധാം പോലുള്ള തീർത്ഥാടന കേന്ദ്രങ്ങളിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ എല്ലാ ആരാധനാലയങ്ങളിലും ഇത്തരം കർശന നിയമങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്. അതേസമയം, സംഭവം ഏത് ക്ഷേത്രത്തിലാണ് നടന്നതെന്ന് വ്യക്തമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക