CinemaEntertainmentGalleryLife Style

വിവാഹ പന്തലിലേക്ക് ഇറങ്ങുന്നതിനു മുമ്പ് പുഷപ്പ് എടുക്കുന്ന കാളിദാസ് ജയറാം: വൈറൽ വീഡിയോ കാണാം

നടൻ കാളിദാസ് ജയറാമിന്റെയും താരിണി കലിംഗരായറിന്റെയും വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കാളിദാസ് തന്നെയാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. കാളിദാസ് പഞ്ചകച്ചം ധരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പീച്ച്‌ നിറത്തിലുള്ള സാരിയില്‍ താരിണിയും അതിസുന്ദരിയായാണ് എത്തുന്നത്. വിവാഹപ്പന്തലിലേക്ക് എത്തുന്നതിന് മുമ്ബ് അളിയന് മുന്നില്‍ വച്ച്‌ പുഷപ്പ് എടുത്ത് ശരീരം ഫിറ്റാക്കാനും കാളിദാസ് മറന്നില്ല.

സാധാരണയായി പുറത്തൊക്കെ പോകുമ്ബോള്‍ ഒരുങ്ങുന്നതിനായി താരിണി മൂന്ന് മണിക്കൂർ സമയമങ്കിലും എടുക്കാറുണ്ടെന്നും എന്നാല്‍ ഇന്ന് സ്വന്തം വിവാഹത്തിന് അവള്‍ എത്രനേരം എടുക്കുമെന്ന് താൻ നോക്കി ഇരിക്കുകയാണെന്നും കാളിദാസ് പറയുന്നു. വീഡിയോയില്‍ കണ്ണാ…നീ സൂപ്പറെന്ന് അമ്മ പാർവതി പറയുന്നുമുണ്ട്. അണിഞ്ഞൊരുങ്ങി തന്റെ മുന്നിലേക്ക് വന്ന കാളിദാസിനെ കണ്ടപ്പോള്‍ ‘താൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’ എന്നാണ് താരിണി പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ അനുഗ്രഹം അടക്കം വാങ്ങിയതിന് ശേഷമാണ് ഇരുവരും വിവാഹപ്പന്തലിലേക്ക് പോയത്.രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു താലികെട്ട്. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മകൻ ഗോകുല്‍ സുരേഷ്, സംവിധായകൻ മേജർ രവി തുടങ്ങിയവർ വിവാഹത്തില്‍ പങ്കെടുത്തു. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും ചെന്നൈയില്‍ പ്രീവെഡിംഗ് ആഘോഷങ്ങള്‍ നടത്തിയിരുന്നു.

2023 നവംബറില്‍ ചെന്നൈയിലായിരുന്നു വിവാഹനിശ്ചയം.ചെന്നൈയിലെ പ്രമുഖ കലിംഗരായർ കുടുംബാഗമായ തരിണി നീലഗിരി സ്വദേശിയാണ്. 2019ല്‍ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടം ചൂടി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് ആയി. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിലും പങ്കെടുത്തു. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദമുണ്ട്. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം കഴിഞ്ഞ മേയിലാണ് ഗുരുവായൂരില്‍ നടന്നത്. 1992 സെപ്തംബർ ഏഴിന് ജയറാമും പാർവതിയും വിവാഹിതരായതും ഗുരുവായൂരിലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Welcome To Kerala Speaks !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക