മുംബൈ: നാസിക് മിലിറ്ററി യൂണിറ്റിൽ ഉദ്യോഗസ്ഥനായ തിരുവനന്തപുരം നേമം സ്വദേശി സന്ദീപ് മാറിനെ (43) കാണാതായി. നവംബർ 28- നാണ് തിരുവനന്തപുരത്തുനിന്ന് നേത്രാവതിയിൽ മുംബൈയിലേക്ക് തിരിച്ചത്. മുംബൈയിലെത്തിയ ശേഷം ഭാര്യ ഹരിതയുമായി സംസാരിച്ചിരുന്നു.
എന്നാൽ അതിനുശേഷം ഫോൺ ഓഫായി. ഇദ്ദേഹം നാസിക് യൂണിറ്റിൽ എത്തിയിട്ടില്ല എന്നുള്ള വിവരമാണ് പിന്നീട് ഭാര്യയ്ക്ക് ലഭിച്ചത്. ഡിസംബർ ഒന്നിന് വൈകീട്ട് ആറിന് കുർള എൽ.ബി. എസ്. മാർഗിലുള്ള പാലസ് റെസിഡൻസി ഹോട്ടലിൽ മുറിയെടുക്കുകയും രണ്ടിന് ഉച്ചയ്ക്ക് 11 മണിയോടെ മുറി വിടുകയും ചെയ്തതായി വിവരം ലഭിച്ചു. ഫോൺ ഇപ്പോഴും ഓഫാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ നേമം പോലീസ് സ്റ്റേഷനിലോ ഭാര്യ ഹരിതയെ 9447610083 എന്ന നമ്പറിലോ അറിയിക്കാം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















