തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് കണ്ണൂര്‍, പേരാവൂര്‍ കല്ലേരിമലയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി.ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. എന്നാല്‍ അപകടത്തില്‍ ജീവഹാനിയോ ഗുരുതരമായ പരിക്കുകളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
രണ്ട് ബസുകളിലുമായി ഉണ്ടായിരുന്ന ഏകദേശം 34 -ഓളം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. പേരാവൂർ താലൂക്ക് ആശുപത്രിയിലാണ് കൂടുതല്‍ പേരേയും അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ആരൂടെയും നില ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഒരു ബസിലെ ഡ്രൈവറിന് മാത്രം അല്പം സാരമായി പരിക്കേറ്റിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്.

















