മുംബൈ:ഖാർ, സാന്താക്രൂസ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിൽ നവംബർ 21 ന് രാത്രി 8:35 ന് ലോക്കൽ ട്രെയിൻ ഇരുമ്പ് ദണ്ഡ് ഇൽ ഇടിച്ചതിനെ തുടർന്ന് സർവീസ് കുറച്ച് സമയത്തേക്ക് നിർത്തി വെച്ചിരുന്നു.തുടർന്ന് മോട്ടോർമാൻ ട്രെയിനിൽ നിന്നും ഇറങ്ങി നോക്കിയപ്പോഴാണ് 15 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് ട്രാക്കിൽ കണ്ടെത്തിയത്.ശേഷം മോട്ടോർമാൻ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), സ്റ്റേഷൻ മാസ്റ്റർ, റെയിൽവേ പോലീസ് എന്നിവർ സംഭവസ്ഥലത്തെത്തി ഇരുമ്പ് ദണ്ഡ് മാറ്റുകയായിരുന്നു.തുടർന്നുള്ള അന്വേഷണത്തിൽ ഖാർ വെസ്റ്റിൽ ചേരിയിൽ താമസിക്കുന്ന അബ്ദുൾ ഖാദിർ സമത്ബ്രെസ് ഷെയ്ഖ് (20)ആണ് ശനിയാഴ്ച ബാന്ദ്ര റെയിൽവേ പോലീസിനാൽ അറസ്റ്റിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഷൈഖ് മയക്കുമരുന്നിന് അടിമയാണ്,ഇരുമ്പ് ദണ്ഡ് വിറ്റ് പണം സമ്പാദിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. നവംബർ 21-ന് രാത്രി അയാൾ ദണ്ഡ് സ്ക്രാപ്പിൽ നിന്ന് എടുത്തു.ഇത്‌ ആരെങ്കിലും കണ്ടതിനെ തുടർന്ന് അവനെ ശകാരിച്ചിരിക്കാം, അതിനാൽ അയാൾ അത് അവിടെ തന്നെ താഴെയിട്ടു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഞങ്ങൾ അവനെ കണ്ടെത്തി”: ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

ഗോരേഗാവ്-സിഎസ്ടിഎം സ്ലോ-അപ്പ് ഹാർബർ ലൈൻ ലോക്കൽ ട്രെയിൻ (നമ്പർ 90850) സാന്താക്രൂസിനും ഖാർ റോഡ് റെയിൽവേ സ്റ്റേഷനുകൾക്കുമിടയിൽ സഞ്ചരിക്കുമ്പോഴാണ് ഇരുമ്പ് ദണ്ഡിൽ ഇടിച്ചത്.മോട്ടോർമാൻ യോഗേഷ് കുമാർ ട്രാക്കിൽ ഇറങ്ങി ചർച്ച്ഗേറ്റ് കൺട്രോളുമായി ബന്ധപ്പെട്ട്, ഏകദേശം 8:39 pm ന് യാത്ര തുടർന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക