ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസി യേഷൻസ് (ഫെയ്മ) ദേശീയ ജനറൽ സെക്രട്ടറിയായി റജികുമാർ (ബെംഗളൂരു) തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ ചേർന്ന ദേശീയസമിതി യോഗത്തിലാണ് റജിയെ തിരഞ്ഞെടുത്തത്.ഫെയ്മ ദേശീയ പ്രസിഡൻ്റ് എം.പി. പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു.
ദേശീയ ഓർഗനൈസിങ് സെക്രട്ടറി സി. വേലായുധൻ, ദേശീയ ഖജാൻജി സി. ഇന്ദുകലാധരൻ, സെക്ര ട്ടറി പി.വി. ബാലൻ, ദേശീയ ജോ. സെക്രട്ടറി പ്രഷീദ്‌കുമാർ, തമിഴ്‌നാട് ഘടകം പ്രസിഡന്റ് പ്രീമിയർ ജനാർദനൻ, അമരാവതി രാധാകൃഷ്ണൻ, കെ.എ സ്. ഗോപാൽ, ഗുജറാത്ത് ഘടകം സെക്രട്ടറി ഷാജഹാൻ, ഖജാൻജി രാജേഷ് കുറുപ്പ്, വൈസ് പ്രസിഡന്റ് ജയകുമാർ നായർ, മഹാരാഷ്ട്ര ഘടകം പ്രസിഡൻ്റ് കെ.എം. മോഹൻ, സെക്രട്ടറി പി.പി. അശോകൻ, ഖജാൻജി അനു ബി. നായർ, ആന്ധ്രാപ്രദേശ് പ്രസിഡന്റ് ശിവപ്രസാദ് വാനൂർ, അഡ്വ.ശശിധരൻ നായർ എന്നിവർ സംബന്ധിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




