കൈലിയുടുത്തു തലയില്‍ തോര്‍ത്തും കെട്ടി തനി നാടന്‍ കര്‍ഷകനായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി, ചീഫ് വിപ്പ് എന്‍. ജയരാജ്, ജോബ് മൈക്കിള്‍ എം.എല്‍.എ, മുന്‍ എം.പി. തോമസ് ചാഴികടാന്‍ എന്നിവര്‍ കഷകരോടൊപ്പം കോട്ടയത്തു റബര്‍ ബോര്‍ഡ് ഓഫീസ് മാര്‍ച്ച്‌ നടത്തി. റബര്‍ കര്‍ഷകരോടുള്ള കേന്ദ്ര അവഗണന അസാനിപ്പിക്കുക, റബിന്റെ താങ്ങുവില വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്തു റബര്‍ ബോര്‍ഡ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിലാണു വ്യത്യസ്ഥമായ പ്രതിഷേധം അരങ്ങേറിയത്.

കലക്ടറേറ്റിനു മുന്‍പില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ പ്രവര്‍ത്തകരും കര്‍ഷക വേഷമായ ലുങ്കിയും തോര്‍ത്തും ധരിച്ചു കൊണ്ടാണു പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. കാര്‍ഷിക ഉപകരണങ്ങളായ റബര്‍ കത്തി, കൂട, ബഡ് തൈകള്‍, വെട്ടി മാറ്റിയ റബര്‍ മരങ്ങള്‍ എന്നിവയുമായി നൂറുകണക്കിനു കേരളാ കോൺഗ്രസ് പ്രവർത്തകരെ ഇറക്കിയായിരുന്നു സമരം. റബര്‍ബോര്‍ഡ് ആസ്ഥാനത്തിനു മുന്‍പില്‍ റബര്‍ ഷീറ്റ് കത്തിച്ചു നടത്തിയ പ്രതിഷേധം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയാണ് ഉദ്ഘാടനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സമരം ഗൗരവതരമായ ഒരു രാഷ്ട്രീയ സമരം എന്നതിനപ്പുറം ഒരു ഫാൻസി ഡ്രസ്സ് ആയി പരിണമിച്ചു എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. റബർ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ നടത്തേണ്ടത് കാര്യ മാത്രം പ്രസക്തമായ പ്രതിഷേധങ്ങളാണ്. കുറെ കേരള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കോട്ടയം റബർ ബോർഡ് ഓഫീസിനു മുന്നിൽ വേഷ പ്രച്ഛന്നരായി എത്തിയാൽ റബർ കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് കേന്ദ്രസർക്കാർ ഗൗരവകരമായി ചിന്തിക്കുമെന്ന് വിശ്വസിക്കുവാൻ മാർഗ്ഗമില്ല. മാധ്യമശ്രദ്ധ പിടിച്ചു പറ്റാം എന്നല്ലാതെ ഇത്തരം സമരങ്ങൾ കൊണ്ടും പ്രതിഷേധങ്ങൾ കൊണ്ടും യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ ആകുന്നില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയുവാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക