കോഴിക്കോട് നഗരത്തിലെ ലോഡ്ജ്മുറിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെയാണ് ചൊവ്വാഴ്ച എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന അബ്ദുള്‍ സനൂഫ് എന്നയാളെ തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 24-ാം തീയതി രാത്രി 11 മണിയോടെയാണ് യുവാവും യുവതിയും ലോഡ്ജില്‍ മുറിയെടുത്തത്. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ മുറിയില്‍നിന്ന് പുറത്തുപോയ യുവാവ് പിന്നീട് തിരികെ എത്തിയില്ലെന്നാണ് വിവരം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടത്.മുറിയില്‍നിന്ന് ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ രേഖകള്‍ പോലീസ് കണ്ടെടുത്തു. നടക്കാവ് പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















