വെറ്റിനറി ആശുപത്രിയിലെ അത്യാധുനീക ലാബും ലാബ് ടെക്നീഷ്യനയും വൈക്കം വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടുള്ള വകുപ്പ് മന്ത്രിയുടെ ഉത്തരവ് പുതുപ്പള്ളി നിയോജക മണ്ഡലത്തോട് സർക്കാർ തുടർന്നു വരുന്ന വൈര്യനിര്യാതനബുദ്ധിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ.ഉന്നത നിലവാരത്തില്‍ ദിവസവും നൂറുകണക്കിന് കർഷകർക്കും മൃഗസ്നേഹികള്‍ക്കും ഉപയോഗപ്രദമായിരുന്നു ഈ മൃഗാശുപത്രി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി രണ്ടു ഷിഫ്റ്റുകളിലായി 24 മണിക്കൂർ അത്യാധുനീക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന തലത്തില്‍ നിന്നും എല്‍ഡിഎഫ് ഭരണത്തില്‍ വന്ന സമയത്തു തന്നെ അന്യായമായി നൈറ്റ് വെറ്റിനറി ഡോക്ടറെ ഒഴിവാക്കുകയും തുടർന്ന് ക്ലറിക്കല്‍ സ്റ്റാഫിനയും ഒഴിവാക്കുകയും ബാക്കി സ്റ്റാഫിനെ ഇതര ഡ്യൂട്ടിക്കായി അസൈൻ ചെയ്യുകയുമായിരുന്നു എന്ന് എം എല്‍ എ കുറ്റപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ മാസം സർക്കാർ നടത്തിയ കണക്കെടുപ്പു പ്രകാരം ജില്ലയില്‍ തന്നെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ ആശുപത്രിയായി കണ്ടെത്തിയത് പരിയാരം വെറ്റിനറി പോളിക്ലിനിക്കിനയായിരുന്നു. അതിനിടെയാണ് ആശുപത്രിയിലെ അത്യാധുനീക ലാബും ലാബ് ടെക്നീഷ്യനയും വൈക്കം വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടുള്ള വകുപ്പ് മന്ത്രിയുടെ ഉത്തരവ്. ഉപതിരഞ്ഞെടുപ്പില്‍ തോറ്റതിന് പുതുപ്പള്ളിയോട് സർക്കാർ കാണിക്കുന്ന ഇത്തരം പ്രതികാരനടപടികളോടും ദാർഷ്ട്യ നിലപാടുകളോടും സന്ധിയില്ലാത്ത പ്രതിരോധം തീർക്കുമെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക