കോട്ടയം: പൊൻകുന്നത് കാറിൽ കുടുംബവുമായി യാത്ര ചെയ്തവർക്ക് നേരെ അക്രമം. പൊൻകുന്നം ചെപ്പൂമ്പാറയിലാണ് പത്തു പേരോളം അടങ്ങുന്ന സംഘം കൊച്ചു കുട്ടിയേയും സ്ത്രീയെയും അടക്കം ഉപദ്രവിക്കുകയും. പരിക്കേൽപ്പിക്കുകയും ചെയ്തത്.

കാർ നിർത്തിയപ്പോൾ വാഹനത്തിൽ വന്നു തട്ടി എന്ന് ആരോപിച്ച് മദ്യപ സംഘം സ്ത്രീയെയും കുട്ടിയെയും അടക്കം ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ ഹൈവേ പോലീസ്. ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് ഇവരിൽ രണ്ടുപേരെ ഹൈവേ പോലീസ് പൊൻകുന്നം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും പരിക്കുപറ്റിയവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ അതിക്രമം നടത്തിയ മുഴുവൻ പേർക്കെതിരെയും. കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് പൊൻകുന്നം പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക