പാലാ നഗരത്തിൽ ഇന്നലെ ഉണ്ടായത് നാടകീയ സംഭവങ്ങളാണ്. ഫുട്പാത്ത് കയ്യേറി സ്ഥാപിച്ചു എന്ന് ആരോപണം ഉയർന്നതിന്റെ പേരിൽ മാറ്റിവെച്ച ബോർഡ് ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പാലാ അച്ചായൻസ് ഗോൾഡ് പുനസ്ഥാപിച്ചിരുന്നു. ബോർഡ് മാറ്റിയത് തന്റെ രാഷ്ട്രീയ വിജയമായി വ്യാപക പ്രചരണം നടത്തിയ നഗരസഭ ചെയർമാൻ ഷാജു തുരുത്തനെ ഇത് പ്രകോപിതനാക്കി. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ അച്ചായൻസ് ഷോറൂമിന് മുന്നിലെത്തിയ നഗരപിതാവ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പുതിയ ബോർഡ് കുത്തി കീറുകയും സ്ഥാപനത്തിനുള്ളിൽ കയറി ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു.

ചെയർമാൻ, അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനെതിരെ നടത്തുന്ന നീക്കങ്ങൾ വ്യക്തിപരമായ വിരോധം മൂലമാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഷാജു തുരുത്തൻ അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചനോട് 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇത് കൊടുക്കാൻ കൂട്ടാക്കാത്തതിനാൽ സ്ഥാപനം ആക്രമിക്കുകയും ആണ് എന്ന് ഗുരുതര ആരോപണം ഉന്നയിച്ച് ടോണി വർക്കിച്ചൻ രംഗത്ത് വന്നു. നഗരത്തിനുള്ളിൽ നിരവധി അനധികൃത കയ്യേറ്റങ്ങൾ ഉണ്ട് എന്നിരിക്കെ അച്ചായൻസ് ഗോൾഡിന് നേരെ ഒറ്റ തിരിഞ്ഞ് ആക്രമണം ഉണ്ടായ സംഭവത്തെക്കുറിച്ച് നേരത്തെയും സംശയങ്ങൾ ഉയർന്നിരുന്നു. ടോണി വർക്കിച്ചന്റെ ആരോപണം നഗര പിതാവിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെയർമാന് എതിരെ അച്ചായൻസ് ഗോൾഡ് അധികൃതർ സിസിടിവി ദൃശ്യങ്ങൾ അടക്കം പാലാ പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഹൈക്കോടതി ഉത്തരവിന്റെ ആനുകൂല്യത്തിൽ സ്ഥാപിച്ച ബോർഡ് ചെയർമാൻ നേരിട്ടെത്തി നശിപ്പിച്ചത് കോടതി അലക്ഷ്യത്തിന്റെ പരിധിയിലും വരാൻ സാധ്യതയുണ്ട്. കൂനിന്മേൽ കുരു പോലെയാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന അഴിമതി കൈക്കൂലി ആരോപണം. തെരുവു ഗുണ്ടയെ പോലൊരു ചെയർമാൻ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യുന്നതിന് പോലും വ്യവസ്ഥാപിതമായ മാർഗങ്ങൾ ഉണ്ട് എന്ന് എനിക്ക് നഗരപിതാവ് തെരുവു ഗുണ്ടയെപ്പോലെ പെരുമാറിയത് അംഗീകരിക്കാവുന്ന വിഷയമല്ല. പുറത്തുനിന്നു വന്നു പാലായിൽ കളിയിറക്കിയാൽ കുത്തിക്കീറി കളയും എന്ന ഭീഷണിയും ചെയർമാൻ മുഴക്കി എന്നാണ് ജീവനക്കാരുടെ ആരോപണം.

ഉത്തരവാദിത്തപ്പെട്ട ഭരണനിർവഹണ പദവിയിലിരിക്കുന്ന മുനിസിപ്പൽ ചെയർമാൻ മൂന്നാംകിട ഗുണ്ടകളുടെ തെരുവുഭാഷയിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നതും, ചില വ്യക്തികളെ ഒറ്റതിരിഞ്ഞ ആക്രമിക്കുന്നതും ചില ഗൂഡ ലക്ഷ്യങ്ങൾ വെച്ചുള്ളതാണോ എന്ന് സംശയിക്കാനുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക