എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വമ്ബൻ കുതിപ്പ് നടത്തുമ്ബോള്‍ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ രാധാകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്‍റെ മുന്നേറ്റം. പ്രദീപിന്‍റെ ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്ബുകള്‍ ഉറപ്പിക്കുന്നത്. ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല.

സിപിഎമ്മിനെ സംബന്ധിച്ച് ചേലക്കരയിലെ വിജയം ആശ്വാസകരമാണ്. ഭരണവിരുദ്ധ വികാരമില്ല എന്ന് തെളിയിക്കുവാൻ ചേലക്കരയിലെ വിജയം കൊണ്ട് സർക്കാരിന് സാധിക്കും. കടുത്ത ആക്രമണത്തിന് വിധേയനായ മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനും ചേലക്കരയിലെ വിജയം വൻ നേട്ടമാണ്. റിയാസിനായിരുന്നു മണ്ഡലത്തിന്റെ പ്രചരണ ചുമതല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിട്ടയായ പ്രവർത്തനം നടത്തുകയും വോട്ടുകൾ മുൻപേർ ചേർക്കുകയും ചെയ്ത യുഡിഎഫിന് ചേലക്കരയിലെ കനത്ത പരാജയം. രമ്യ ഹരിദാസിന് ഒരു ഘട്ടത്തിലും ഒരു പഞ്ചായത്തുകളിലും മുൻപിൽ എത്താൻ സാധിച്ചിട്ടില്ല. 2016ൽ നേടിയ പതിനായിരത്തിലധികം എന്ന സ്വന്തം ഭൂരിപക്ഷത്തെ പ്രദീപ്കുമാർ മറികടക്കുമെങ്കിലും 2021ൽ കെ രാധാകൃഷ്ണൻ നേടിയ 39000 എന്ന ഭൂരിപക്ഷത്തിന്റെ പകുതി പോലും എത്താൻ കഴിയില്ല. എന്നാൽ പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേവലം 5000 വോട്ടുകൾക്ക് പിന്നിൽ പോയ രമ്യാ ഹരിദാസ് ഇപ്പോൾ പരാജയപ്പെടാൻ പോകുന്നത് പതിനായിരത്തിലധികം വോട്ടുകൾക്കാണ് എന്നുള്ളത് യുഡിഎഫിന് തിരിച്ചടിയാണ്. ബിജെപിക്ക് വോട്ട് ഉയർത്താൻ സാധിച്ചിട്ടുണ്ട് എന്നതും ചേലക്കരയിൽ ശ്രദ്ധേയമാണ്. എന്നാൽ പി വി അൻവറിന്റെ സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക